കോയമ്പത്തൂർ: കൊഡീഷ്യയുടെ പത്താമത് പുസ്തകമേള ഇന്നുതുടങ്ങി 26ന് അവസാനിക്കും. മൂന്നു ഹാളുകളിൽ 400 സ്റ്റാളുകളിലായി 200 പ്രസാധകർ മേളയിൽ പങ്കെടുക്കുന്നു. കഴിഞ്ഞ വർഷം 1.5 ലക്ഷം വായനക്കാർ പുസ്തകമേള സന്ദർശിച്ചു. ഈ വർഷം കൂടുതൽ വായനക്കാരെ പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു.
മേളയുടെ 10 ദിവസങ്ങളിൽ പുസ്തകപ്രകാശനങ്ങൾ, സെമിനാറുകൾ, സാഹിത്യ പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, നാടകങ്ങൾ എന്നിവയുൾപ്പെടെയുള്ള പരിപാടികൾ നടക്കും. ആദ്യ ദിവസം എഴുത്തുകാരനും പക്ഷിശാസ്ത്രജ്ഞനുമായ രത്നനാഥിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും കവി ആനന്ദപ്രഭുവിന് കവിതാ അവാർഡും എഴുത്തുകാരൻ കൃഷ്ണമൂർത്തിക്ക് ഫിക്്ഷൻ അവാർഡും സമ്മാനിക്കും.